നെട്ടൂരില്‍ മാലിന്യം കളയാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മടങ്ങി വന്നില്ല; കായലില്‍ വീണെന്ന് സംശയം; സ്‌കൂബ ടീം തെരച്ചില്‍ തുടരുന്നു

എറണാകുളം നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കായലില്‍ വീണ് കാണാതായതായി സംശയം. നെട്ടൂര്‍ ബീച്ച് സോക്കറിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മുതിരപ്പറമ്പ് വീട്ടില്‍ ഫിറോസിന്റെ മകള്‍ ഫിദയെ ആണ് കാണാതായത്. ഇന്ന് രാവിലെ 6.30ഓടെ ആയിരുന്നു സംഭവം. മാലിന്യം കളയാന്‍ കായലിന് സമീപം പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.

കുട്ടി കായലില്‍ വീണതാകാമെന്ന് സംശയിക്കുന്നു. ഇതേ തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യു സ്‌കൂബ ടീം സ്ഥലത്ത് പരിശോധന തുടരുകയാണ്. നാട്ടുകാരും ചെറുവള്ളത്തില്‍ പരിശോധന നടത്തുന്നുണ്ട്. കായലില്‍ ശക്തമായ ഒഴുക്കുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഫിദ.

നിലമ്പൂര്‍ സ്വദേശികളായ ഫിറോസിന്റെയും മുംതാസിന്റെയും മകളാണ് ഫിദ. കുടുംബം കഴിഞ്ഞ ഒന്നര മാസമായി നെട്ടൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ