വര്‍ക്കലയില്‍ പ്രതിയെ തേടി പോയ വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ വള്ളം മുങ്ങി കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു ആണ് മരിച്ചത്. പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയായ ഒട്ടകം രാജേഷിനെ തേടി പോയ പൊലീസുകാര്‍ സഞ്ചിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വര്‍ക്കല സിഐ അടക്കം നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഒട്ടകം രാജേഷ് ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതോടെ ഇയാളെ പിടികൂടാനായാണ് സംഘം പണയില്‍ക്കടവിലേക്ക് പുറപ്പെട്ടത്. വള്ളക്കാരനും, സിഐയും, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇതിനിടെയാണ് വള്ളം മറിഞ്ഞത്. വള്ളത്തില്‍ തൂങ്ങിക്കിടക്കുന്ന പൊലീസുകാരെ ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൂടി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സിഐ ഉള്‍പ്പടെ രണ്ടു പൊലീസുകാരെ ആദ്യം തന്നെ രക്ഷിച്ചിരുന്നു. എന്നാല്‍ ബാലുവിനെ കാണാതാവുകയായിരുന്നു.

പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ബാലുവിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ബാലുവിനെ വര്‍ക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രതിക്കായുള്ള തെരച്ചില്‍ സംഘത്തിലേക്ക് ഉള്‍പ്പെടുത്തിയത്.

പോത്തന്‍കോട് സുധീഷ് കൊലപാതക കേസില്‍ പതിനൊന്ന് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയും ഗുണ്ടാ സംഘത്തലവനുമാണ് ഒട്ടകം രാജേഷ്. ഇയാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. പ്രതിക്കായുള്ള തിരച്ചിലിനിടയിലാണ് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. അമിതഭാരം താങ്ങാനാവാതെയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്.

Latest Stories

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം