വിഴിഞ്ഞം കടലിൽ അപൂർവ്വ ജലസ്തംഭം; ഓഖിക്ക് മുൻപും സമാന പ്രതിഭാസം, ആശങ്ക

വിഴിഞ്ഞത്ത് കടലിൽ അപൂർവ്വ ജലസ്തംഭം രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് തീരക്കടലിനോട് ചേർന്ന് ജലസ്‌തംഭം ഉണ്ടായത്. ഇത് അരമണിക്കൂറോളം തുടർന്നിരുന്നു. അതേസമയം ഓഖിക്ക് മുൻപും സമാന പ്രതിഭാസം ഉണ്ടായിരുന്നു. ഇത് തീരപ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ജലസ്തംഭം രൂപപ്പെടുമെന്ന ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല. ഇത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് വിലയിരുത്തൽ. നേരത്തെ ഈ പ്രതിഭാസത്തിന് ശേഷമായിരുന്നു ഓഖി ഉൾപ്പെടെയുള ചുഴലിക്കാറ്റ് ഉണ്ടായത്.

എന്താണ് ജലസ്‌തംഭം

കാലവർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു അസാധാരണ ചുഴലിയാണ് ജലസ്‌തംഭം. കടലിലും വളരെ വിസ്തൃതമായ ജലാശയങ്ങളിലുമാണ് ഇത് ഉണ്ടാകുന്നത്. മഴമേഘങ്ങൾ കടലിനോട് ചേരുമ്പോഴാണ് ഇത് രൂപപ്പെടുന്നത്. തുടർന്ന് മേഘങ്ങളുടെ ശക്തിയാൽ തിരമാലകളുടെ ഉയരത്തിൽ ആഞ്ഞടിക്കും. കാർമേഘങ്ങൾ താഴ്ന്ന്‌് രൂപപ്പെടുന്നതിനാൽ ജലസ്‌തംഭം ഉണ്ടാവുമ്പോൾ പ്രദേശമാകെ ഇരുട്ടിലാവുകയും ചെയ്യുന്നു. തെക്കൻ കേരളത്തിലെ മീൻപിടിത്തക്കാർ ഈ പ്രതിഭാസത്തെ ‘അത്തക്കടൽ ഏറ്റം’ എന്നാണ് വിളിക്കുന്നത്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍