സ്പീഡിലാണ് വണ്ടി പോയത്, സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്: കണ്ണൂർ സ്കൂൾ ബസ് അപകടത്തിൽ രക്ഷപെട്ട വിദ്യാർത്ഥിനി

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് അമിതവേ​ഗതയിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി പറഞ്ഞതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇടയ്ക്ക് വരാറുള്ള ഡ്രൈവറാണ് വണ്ടിയോടിച്ചത്. സ്പീഡിലായിരുന്നു ബസ് പോയിരുന്നതെന്നും പെട്ടെന്ന് കുന്നിന് മുകളിൽ വെച്ച് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയ്ക്ക് കൈയുടെ ഭാഗത്ത് പരിക്കേറ്റിട്ടുണ്ട്.

‘സ്പീഡിലാണ് പോയത്. ആ സമയത്ത് പെട്ടെന്ന് കുന്നിന്റെ അടുത്ത് എത്തിയപ്പോഴാണ് ബസ് മറിഞ്ഞത്. സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്. അഞ്ച്, ആറ് ക്ലാസിലെ കുട്ടികളാണ് ബാക്കിയുള്ളവർ. വേറെ ഒരു ഡ്രൈവറുണ്ട്. ആ ചേട്ടൻ പതിയെ പോകാറുള്ളൂ. നിസാം അങ്കിളാണ് വണ്ടിയോടിച്ചത്’, കുട്ടി പറഞ്ഞു. ബസിൽ ആയയുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.

കണ്ണൂർ വളക്കൈ വിയറ്റ്നാം റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രണ്ടുപേർ നിലവിൽ മരണപെട്ടു. നേരത്തെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷ് മരണപ്പെട്ട വിവരം പുറത്ത് വന്നിരുന്നു. രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇരുപത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ മരണപ്പെട്ട വിദ്യാർത്ഥിനി അപകട സമയത്ത് ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ കുട്ടിയുടെ പുറത്തേക്ക് മറിഞ്ഞ ബസ് പതിക്കുകയായിരുന്നു. കുറുമാത്തൂർ ചിന്മയ സ്‌കൂളിൻ്റെ ബസാണ് മറിഞ്ഞത്.

Latest Stories

തമിഴ്‌നാട്ടില്‍ സിപിഎമ്മിനെ നയിക്കാന്‍ വാച്ചാത്തി സമരനായകന്‍; പി ഷണ്‍മുഖം സംസ്ഥാന സെക്രട്ടറി

ഇത്രയുമൊക്കെ കൊണ്ടിട്ടും പഠിച്ചില്ലെങ്കിൽ അനുഭവിക്കുക, സഞ്ജുവിന് വീണ്ടും തേപ്പ്; ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരത്തിന് ഇടമില്ല

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

BGT: പേരെടുത്ത് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, എന്നിരുന്നാലും ഒരിടത്ത് നന്നായി പിഴച്ചു; പരാജയത്തിന്‍റെ കാരണം പറഞ്ഞ് ദാദ

പരിക്കേറ്റ ബുംറക്ക് ഇംഗ്ലണ്ട് പരമ്പരയിൽ വിശ്രമം; ലക്ഷ്യം ചാമ്പ്യൻസ് ട്രോഫി

'അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ'.... എല്ലാ സ്ത്രീകൾക്കും വേണ്ടി നിങ്ങളോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു; പോസ്റ്റുമായി ഹണി റോസ്

അയാൾക്ക് ക്രെഡിറ്റ് കിട്ടാതിരിക്കാൻ രോഹിത് കാണിച്ച ബുദ്ധിയാണത്, നിങ്ങൾ ആരും വിചാരിക്കാത്ത കളിയാണ് അവിടെ നടന്നത്; അഭിമുഖത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി മഞ്ജരേക്കർ

പ്രാർത്ഥനയും ദൈവങ്ങളും മേൽവസ്ത്രങ്ങളുടെ ജാതിയും

റോഡ് പണിയിലെ തകരാർ റിപ്പോർട്ട് ചെയ്തതിലെ പക, മാധ്യമ പ്രവർത്തകനെ കൊന്നുതള്ളി റോഡ് കരാറുകാരൻ; അറസ്റ്റ് രേഖപ്പെടുത്തി

'ദേശീയ ഗാനം ആലപിച്ചില്ല, പകരം തമിഴ് തായ് വാഴ്ത്ത്'; ഗവർണർ ആർഎൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി