വയനാട് ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്; 12കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും

വയനാട് ഉരുൾപൊട്ടലിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ 12കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. വിലങ്ങാട് ഉരുൾ പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ നിർമിച്ചു നൽകാനുള്ള അദാലത്തും ഇന്ന് നടക്കും. രാവിലെ പത്തു മണി മുതൽ വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്കൂളിൽ ആണ് അദാലത് നടക്കുന്നത്.

വിവിധ വകുപ്പകളുടെ 12 കൗണ്ടറുകളാണ് അദാലത്തിൽ ഉണ്ടാവുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും. ഉരുൾപൊട്ടലിൽ കാണാതായവർക്കായി മുണ്ടക്കൈ, ചൂരൽമല മേഖലകളിലും ചാലിയാർ പുഴയുടെ തീരങ്ങളിലും ഇന്നും തിരച്ചിൽ നടക്കും. ഫയർഫോഴ്സ്, ഫോറസ്റ്റ്, എൻഡിആർഎഫ് സംഘങ്ങൾ തിരച്ചിലിൻറെ ഭാഗമാകും.

അതേസമയം, ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരി​ഗണിക്കും. ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Latest Stories

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’