കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കോതമംഗലത്തെ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ആന്‍മേരി ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ കാട്ടാന ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ആന്‍മേരിയുടെ സഹപാഠി അല്‍ത്താഫ് ചികിത്സയിലാണ്.
കോതമംഗലം – നീണ്ടന്‍ പാറ ചെമ്പന്‍കുഴിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ആന്‍മേരിയും സഹപാഠി അല്‍ത്താഫുമാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച് ബൈക്കിലേക്ക് കാട്ടാന മറിച്ചിട്ട പന വീണ് അപകടം സംഭവിക്കുകയായിരുന്നു.
ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്‍മേരി മരണത്തിന് കീഴടങ്ങി. അല്‍ത്താഫ് ചികിത്സയിലാണ്. ആന്‍മേരിയുടെ മൃതദേഹം കളമേശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.