വയനാട്ടില്‍ യുവാവിന് നേരെ പുലിയുടെ ആക്രമണം

വയനാട്ടില്‍ നരഭോജി കടുവയുടെ ഭീതി അവസാനിച്ചതിന് പിന്നാലെ യുവാവിന് നേരെ പുലിയുടെ ആക്രമണം. പുല്‍പ്പാറ റാട്ടക്കൊല്ലി മലയിലാണ് സംഭവം നടന്നത്. തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലമ്മട്ടമ്മല്‍ ചോലവയല്‍ വിനീതിന് നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു വിനീതിന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വിനീതിന്റെ കൈയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് ഇയാളെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാപ്പിത്തോട്ടത്തില്‍ അപരിചിതമായ ശബ്ദം കേട്ട് പോയി നോക്കിയതായിരുന്നു വിനീത്.

Read more

ഇതിനിടെ പെട്ടെന്ന് പുലി ചാടി വീണു. കാപ്പി ചെടികള്‍ക്ക് മുകളിലായാണ് പുലി ചാടി വന്നതെന്നും ഭയന്ന് കൈ വീശിയപ്പോള്‍ ചെറുതായി പോറലേറ്റെന്നുമാണ് വിനീത് പറയുന്നത്.