'മോന്‍സണ്‍ നടത്തിയത് സൂപ്പർ തട്ടിപ്പ്'; സുധാകരൻ ചികിത്സ തേടി‍യത് ശാസ്ത്രബോധത്തിന്‍റെ കുറവു കൊണ്ടെന്ന് എ. വിജയരാഘവൻ

മോന്‍സണ്‍ മാവുങ്കൽ നടത്തിയത് സൂപ്പർ തട്ടിപ്പെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെ സംബന്ധിച്ചിടത്തോളം പുറത്തു വന്നിരിക്കുന്നത് നല്ല വാർത്തയല്ല. സുധാകരൻ ചികിത്സ തേടി‍യത് ശാസ്ത്രബോധത്തിന്‍റെ കുറവു കൊണ്ടാണ്. അന്വേഷണത്തിലൂടെ യാഥാർത്ഥ്യം വ്യക്തമാകണമെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ മോന്‍സണ്‍ മാവുങ്കലിന്‍റെ (Monson Mavunkal) അക്കൗണ്ടുകളില്‍ അടിമുടി ദുരൂഹത. തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സണ്‍ മറയാക്കിയെന്നാണ് വിവരം. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് അക്കൗണ്ടുകളില്‍ മോന്‍സണ്‍ പണം വാങ്ങിയെന്ന് പരാതിക്കാരൻ രാജീവ്‌ പറഞ്ഞു.

വയനാട്ടിൽ 500 ഏക്കർ പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍സണ്‍ തട്ടിയത് ഒരു കോടി 72 ലക്ഷം രൂപയാണ്. സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ച് പണം ജീവനക്കാരുടെ അക്കൗണ്ടിൽ മോന്‍സണ്‍ വാങ്ങിയെന്നാണ് വിവരം. ജോഷി, അജിത്, ജെയ്സൺ, ജൈസൽ എന്നിവരുടെ അക്കൗണ്ടിലാണ് പണം വാങ്ങിയത്.

അതേസമയം മോന്‍സണ്‍ 2012ൽ കബളിപ്പിക്കാൻ ശ്രമിച്ചതായി വ്യവസായി എൻ. കെ കുര്യൻ പറഞ്ഞു. കോട്ടയത്തെ മാംഗോ മെഡോസ് പാർക്കിൽ മുതൽ മുടക്കാൻ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഫണ്ട് ലഭ്യമാക്കാൻ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. തടസം നീക്കാൻ എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് എൻ കെ കുര്യൻ പറഞ്ഞത്. സുഹൃത്ത് ഹാഷിം വഴിയാണ് മോന്‍സണ്‍. ബന്ധപ്പെട്ടത്. പിന്നീട് 2019 ൽ വീണ്ടും മോൻസന്‍ ഫോണിൽ വിളിച്ചെന്നും എൻ കെ കുര്യൻ പറഞ്ഞു.

Latest Stories

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും