'ജലീൽ വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം സി.പി.എമ്മിന്​ പറയാനില്ല'; മാധ്യമങ്ങളിലെ  വാർത്തകൾക്ക്​ വി​ശ്വാസ്യത​ നൽകലല്ല ത​ന്‍റെ പണിയെന്ന് എ. വിജയരാഘവൻ

കെ.ടി.ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നൽകി.

എ.ആർ നഗർ സഹകരണ ബാങ്ക്​ ക്രമക്കേടുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി പറഞ്ഞതി​നപ്പുറം ഒന്നും പറയാനില്ലെന്ന്​  എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട്​ വ്യക്​തമാക്കിയിട്ടുണ്ട്​. സഹകരണമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ്​ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക്​ വി​ശ്വാസ്യത വേണമെന്ന്​ അവർക്ക്​ നിർബന്ധമില്ല. അതിന്​ വിശ്വാസ്യത നൽകലല്ല ത​ന്‍റെ പണിയെന്നും സംസ്ഥാന സെക്രട്ടറി വ്യക്​തമാക്കി.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ല​പ്പു​റം എ.​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക്രമക്കേ​ടു​ക​ൾ ഇ.​ഡി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി തള്ളിയിരുന്നു. സഹകരണമേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയം ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ജലീലിനെ ഇ.ഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇ.ഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Latest Stories

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു