'വ്യക്തിഹത്യ അല്ല തിരഞ്ഞെടുപ്പ്'; കെ കെ ശൈലജക്കുനേരെയുള്ള സൈബര്‍ ആക്രമണം നീചമായ പ്രവൃത്തിയെന്ന് എ വിജയരാഘവന്‍

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം നീചമായ പ്രവര്‍ത്തനമാണെന്ന് പാലക്കാട് ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്‍. ഇത്തരം പ്രവർത്തനങ്ങൾ അപലനീയമാണെന്നും എ വിജയരാഘവൻ പറഞ്ഞു. വ്യക്തിഹത്യ അല്ല തിരഞ്ഞെടുപ്പെന്നും രാഷ്ട്രീയമാണ് പ്രധാനമായി ഉന്നയിക്കേണ്ടതെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

യുഡിഎഫിന് രാഷ്ട്രീയത്തില്‍ ദിശാബോധമില്ലെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി. തീവ്ര ഇടതുപക്ഷ വിരുദ്ധതയാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ആ നിലപാട് ബിജെപിക്ക് സഹായകമാവുകയാണ്. മുഖ്യമന്ത്രി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് കാര്യഗൗരവത്തോടെയാണ്. മോദിക്കുള്ളത് മോദിക്കും രാഹുലിനുള്ളത് രാഹുലിനും പറയും.

പ്രധാനമന്ത്രി കേരളത്തില്‍ വന്ന് ഏറ്റവും അധികം ആക്രമിച്ചു സംസാരിച്ചത് സിപിഐഎമ്മിനെതിരെയാണ്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ നില ഇക്കുറി മെച്ചപ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷം കേരളത്തിന് പുറത്തുനിന്ന് നേടുമെന്നും എ വിജയരാഘവൻ പറഞ്ഞു.

അതേസമയം കോൺഗ്രസ് പ്രവർത്തകരുടെ അശ്ലീല സൈബർ ആക്രമണത്തെ അതിശക്തമായി അപലപിച്ച് മന്ത്രി പി രാജീവ് ഇന്നലെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ സൈബർ അശ്ലീല സംഘത്തെ ഒറ്റപ്പെടുത്തുമെന്നും ഈ വിഷയത്തിൽ കേരളത്തിലെ മുഴുവനാളുകളും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി