കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ ബീമാപള്ളി സ്വദേശിയായ യുവതി പിടിയില്‍; നോട്ടുകള്‍ പാകിസ്ഥാന്‍ പൗരന്റെ സമ്മാനമെന്ന് മൊഴി

തിരുവനന്തപുരത്ത് ബാങ്കില്‍ നിക്ഷേപിക്കാനായി കള്ളനോട്ടുകളുമായെത്തിയ യുവതി അറസ്റ്റില്‍. 500 രൂപയുടെ വ്യാജ നോട്ടുകള്‍ നിക്ഷേപിക്കാനെത്തിയ ബീമാപള്ളി സ്വദേശിയായ യുവതിയാണ് പിടിയിലായത്. എന്നാല്‍ ഇവര്‍ നല്‍കിയ മൊഴിയാണ് പൊലീസിനെ ഞെട്ടിച്ചത്. പാകിസ്ഥാന്‍ സ്വദേശിയാണ് കള്ളനോട്ടുകള്‍ നല്‍കിയതെന്നാണ് യുവതി നല്‍കിയ മൊഴി.

ബീമാപള്ളി ന്യൂ ജവഹര്‍ പള്ളിയ്ക്ക് സമീപം താമസിക്കുന്ന ബെര്‍ക്കത്ത് ആണ് വ്യാജനോട്ടുകളുമായി ബാങ്കിലെത്തിയത്. പൂന്തുറ കുമരിച്ചന്തയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എസ്ബിഐ ശാഖയിലായിരുന്നു ബെര്‍ക്കത്ത് വ്യാജനോട്ടുകള്‍ നിക്ഷേപിക്കാനായെത്തിയത്. കാഴ്ചയില്‍ തന്നെ നോട്ടുകള്‍ വ്യാജമാണെന്ന് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ വ്യാജമാണെന്ന് ഉറപ്പുവരുത്തി. പിന്നാലെ വിവരം ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. 500 രൂപയുടെ 25 നോട്ടുകളാണ് ബെര്‍ക്കത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. സെപ്റ്റംബര്‍ 28ന് ആയിരുന്നു ബെര്‍ക്കത്ത് സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയത്.

തിരികെ നാട്ടിലേക്ക് വരുന്ന സമയം ഭര്‍ത്താവിന്റെ സുഹൃത്തായ പാകിസ്ഥാന്‍ പൗരന്‍ സമ്മാനമായി നല്‍കിയതാണ് വ്യാജനോട്ടുകളെന്ന് ബെര്‍ക്കത്ത് പൊലീസിന് മൊഴി നല്‍കി. 12,500 രൂപയാണ് പാക് സ്വദേശി നല്‍കിയതെന്നും ബെര്‍ക്കത്ത് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പൊലീസ് ഇവരുടെ മൊഴിയെ തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബെര്‍ക്കത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 180,000രൂപയുടെ 500രൂപ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ വ്യാജമല്ലെന്ന് പൂന്തുറ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ബെര്‍ക്കത്തിനെ റിമാന്റ് ചെയ്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ