കൊച്ചിയിൽ യുവാവ് നടുറോഡിൽ മരിച്ചുകിടന്നത് കൊലപാതകം; കൊല്ലം സ്വദേശി അറസ്റ്റിൽ

കൊച്ചി എളമക്കരയിൽ തിരുവോണ ദിനത്തിൽ നടുറോഡിൽ യുവാവ് റോഡിൽ മരിച്ചുകിടന്നത് കൊലപാതകമാണെന്ന് സ്ഥിരീകരണം. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീണിനെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തു.

Read more

മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. ഇന്നലെ പുലർച്ചെയാണു പ്രവീണിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയതിനാൽ ഇന്നലെത്തന്നെ സംഭവം കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നു. പുലർച്ചെ നടുറോഡിൽ യുവാവ് മരിച്ചുകിടക്കുന്നതു കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.