കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി

കൊല്ലത്ത് അറ മണിക്കൂറിനിടെ രണ്ട് ആക്രമണ സംഭവങ്ങൾ. കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് പുലർച്ചെ കൊല്ലപ്പെട്ടത്. കാറിൽ എത്തിയ പ്രതികൾ വീടിന് നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശേഷം വാതിൽ ചവിട്ടി തുറന്ന് അകത്തു കയറിയ അക്രമികൾ സന്തോഷിനെ വെട്ടുകയായിരുന്നു. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്.

പിന്നാലെ ഓച്ചിറ വവ്വാക്കാവിൽ അനീറെന്ന യുവാവിനേും വെട്ടിക്കാലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. അര മണിക്കൂറിൻ്റെ വ്യത്യാസത്തിലാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. അതേസമയം, ആക്രമണങ്ങൾക്ക് പിന്നിൽ ഗുണ്ടാ കുടിപ്പകയെന്നാണ് പൊലീസിൻ്റെ സംശയം.

2014ൽ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സന്തോഷിൻ്റെ കാൽ പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാർന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Latest Stories

തസ്ലീമ വർഷങ്ങളായി സിനിമയിൽ സജീവം, ജോലി തിരക്കഥ വിവർത്തനം; ആലപ്പുഴ ലഹരി വേട്ടയിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എക്സൈസ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ. സുരേന്ദ്രന്‍ ടാക്ടര്‍ ഓടിച്ചത് ലൈസന്‍സില്ലാതെ; ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തി എംവിഡി; കൂടുതല്‍ നടപടി വേണമെന്ന് പരാതിക്കാരന്‍

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്, പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കുന്നു

'ഞാനൊരു ക്രിസ്ത്യാനി, ഈ രീതിയില്‍ അവഹേളിക്കരുത്'; എമ്പുരാൻ സിനിമ ക്രൈസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍; നാളെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടും; ബില്ല് നിയമമാക്കാന്‍ ചടുലവേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍; എതിര്‍പ്പുമായി പ്രതിപക്ഷം

ഇന്ത്യയ്ക്ക് കടുംവെട്ട്, 26 ശതമാനം 'ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം'; വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് ട്രംപ്

മുസ്ലീങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധം; ഇന്ത്യയുടെ ആശയത്തെ ആക്രമിക്കുന്നു; വഖഫ് ബില്ലിനെ തുറന്നെതിര്‍ന്ന് പ്രതിപക്ഷനേതാവ്

വഖഫ് ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി; മുനമ്പം സമരപന്തലില്‍ പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും ആഘോഷം

INDIAN CRICKET: ഇനി മുതൽ ഞാൻ കോമഡി പടങ്ങൾ കാണുന്നത് നിർത്തി നിന്റെയൊക്കെ എഴുത്ത്, കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്....; സംഭവം ഇങ്ങനെ

IPL 2025: നിനക്ക് അടിപൊളി ഒരു ബാറ്റ് ഉണ്ടല്ലോ, എന്നിട്ടും...റിങ്കു സിങിനെ കളിയാക്കി മുംബൈ ഇന്ത്യൻ ഇന്ത്യൻസ് താരങ്ങൾ; വീഡിയോ കാണാം