വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ചികിത്സയില്‍ കഴിഞ്ഞത് 75 ദിവസത്തിലേറെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂര്‍ കൈപ്പിള്ളി പുതുശേരി വീട്ടില്‍ അഞ്ജന ചന്ദ്രന്‍ ആണ് മരിച്ചത്. 75 ദിവസത്തിലേറെയായി മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അഞ്ജന. ജില്ലയിലെ വിവിധ ആശുപത്രികളില്‍ യുവതി ചികിത്സ തേടിയിരുന്നു.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.15ഓടെ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വേങ്ങൂര്‍ പഞ്ചായത്തില്‍ മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. സര്‍ക്കാരില്‍ നിന്ന് രോഗികള്‍ക്ക് സഹായം ലഭിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സര്‍ക്കാര്‍ സഹായം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് ധനസമാഹരണം നടത്തിയാണ് അഞ്ജന ഉള്‍പ്പെടെയുള്ളവരുടെ ചികിത്സ നടത്തിയിരുന്നത്. വേങ്ങൂര്‍ മുഴക്കട പഞ്ചായത്തിലെ 240 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. മരണപ്പെട്ട യുവതിയുടെ ഭര്‍ത്താവും സഹോദരനും ഉള്‍പ്പെടെ രോഗം ബാധിച്ച് ചികിത്സ തേടിയിരുന്നു.

Latest Stories

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ; പൊലീസ് റിപ്പോർട്ട് തള്ളി നടപടി

കോളേജ് പിള്ളേരെ റാഗ് ചെയ്ത് മാസ് കാണിക്കുന്ന കോഹ്‌ലി, 10 റൺ എടുത്താൽ കൈയടികൾ ലഭിക്കുന്ന രോഹിത്; ടെസ്റ്റിൽ ഇന്ത്യയുടെ അധഃപതനം ചിന്തകൾക്കും അപ്പുറം; കുറിപ്പ് വൈറൽ

പുതിയ പരാതി വേണ്ട; ഇപിയുടെ ആത്മകഥാ വിവാദത്തിൽ കേസെടുക്കാൻ നിർദേശം നൽകി എഡിജിപി

ഒടുവില്‍ അത് സംഭവിക്കുന്നു!, സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കും- റിപ്പോര്‍ട്ട്