അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകള്‍ റദ്ദാക്കുന്ന റയില്‍വേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷണവിനോട് എ എ റഹീം എംപി. റെയില്‍വേ മന്ത്രിക്ക് അയച്ച കത്തിലൂടെയാണ് അദേഹം ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നും കേരളത്തിലേക്കും, കേരളത്തില്‍ നിന്ന് തിരിച്ചുമുള്ള സ്‌പെഷ്യല്‍ ട്രെയ്‌നുകളടക്കം റെയില്‍വെ റദ്ദാക്കി കൊണ്ടിരിക്കുകയാണ്.
ഏറ്റവും ഒടുവിലായി ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള സുവര്‍ണ ജയന്തി എക്‌സ്പ്രസ്സ്( ട്രെയിന്‍ നമ്പര്‍ 12644- 17/05/2024) റദ്ദാക്കിയിരിക്കുകയാണ്. അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി മാസങ്ങള്‍ മുന്‍പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാര്‍ഥികളെയും കുടുംബങ്ങളെയും അവസാന നിമിഷം പ്രതിസന്ധിയിലാക്കുകയാണ് റെയില്‍വെ.
Read more
റദ്ദാക്കിയ ട്രെയിനുകള്‍ക്ക് പകരമായി ഉടന്‍ തന്നെ സജീകരണങ്ങള്‍ ഏര്‍പ്പടക്കണം. ബുക്ക് ചെയ്ത എല്ലാവര്‍ക്കും യാത്ര ഉറപ്പാക്കണം. അവധിക്കാലത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നും, ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുന്ന നടപടികള്‍ പുനഃപരിശോധിക്കണമെന്നും എ എ റഹീം എംപി കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.