ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍; ഫേസ് സ്‌കാനും ക്യുആര്‍ കോഡും ഉള്‍പ്പെടെ പുതിയ ആപ്പ്

ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍. വിവിധ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ ഉപയോക്താക്കള്‍ വിരലടയാളവും സ്‌കാനിംഗും വേണ്ട. ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫേസ് സ്‌കാന്‍ ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നടത്താന്‍ കഴിയുന്നതാണ് പുതിയ ആപ്പ്.

സാധാരണയായി വിവിധ ആവശ്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡിന്റെ ഒറിജിനലോ പകര്‍പ്പോ കൈയില്‍ കരുതിയിരുന്ന സ്ഥാനത്താണ് ആപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഇതോടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡോ അതിന്റെ പകര്‍പ്പോ ഇനി കൈയില്‍ കരുതേണ്ട. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഒറിജിനല്‍ ആധാര്‍ കാര്‍ഡോ,ഫോട്ടോകോപ്പിയോ നല്‍കേണ്ടതില്ല.

ഇവയ്ക്ക് പകരം ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫേസ് സ്‌കാന്‍ ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നടത്താന്‍ കഴിയും. ബാങ്കിങ് ആവശ്യങ്ങള്‍,സിം കാര്‍ഡ് ആക്ടിവേഷന്‍,തിരിച്ചറിയല്‍ പരിശോധ എന്നിവയ്ക്കായി ഇനി വേഗത്തില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ വഴി ആധാര്‍ വിവരങ്ങള്‍ നല്‍കാനാകും.

സ്വകാര്യതും സുരക്ഷയും ഒന്നിച്ച് ഉറപ്പാക്കുന്നതിനോടൊപ്പം ഐഡന്റിറ്റി വെരിഫിക്കേഷന്‍ എളുപ്പമാക്കുക എന്നത് കൂടി ഇത് ലക്ഷ്യമിട്ടാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ ആധാര്‍ ഫേസ് ഐഡി ഓതന്റിക്കേഷന്‍ ഫീച്ചര്‍ ഉപയോഗിക്കാനായി ഉപയോക്താക്കള്‍ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ,നിലവില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യണം.

പിന്നീടുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആപ്പ് വഴി നമ്മുടെ ചിത്രം എടുക്കുകയും ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ആധാര്‍ ഡാറ്റാബേസ് പരിശോധിക്കുകയും ചെയ്യും. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ കൂടിയാണ് ഈ പ്രോസസ്സ് .കൂടാതെ ഇലക്ട്രോണിക് ആധാര്‍ കാര്‍ഡില്‍ വെരിഫിക്കേഷന്‍ ചെയ്യാനായി ക്യുആര്‍ കോഡും ഇതിലുണ്ട്.

Latest Stories

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..

സൂര്യയുടെ ആ സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നു, ഒരു മാസം കഴിയട്ടെ മുഴുവന്‍ രംഗങ്ങളുള്ള വേര്‍ഷന്‍ പുറത്തിറക്കും: കാര്‍ത്തിക് സുബ്ബരാജ്

RR VS KKR: സഞ്ജുവിനെ മാത്രമല്ല, അവനെയും ഇനി രാജസ്ഥാന് വേണ്ട, കൊല്‍ക്കത്തയ്‌ക്കെതിരെ ഒഴിവാക്കി റിയാന്‍ പരാഗ്, ഇന്നെങ്കിലും ജയിച്ചാല്‍ മതിയായിരുന്നു

ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ പതിച്ചു; ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈന്യം

പരാതി ലഭിക്കാതെ ലിസ്റ്റിന്‍ സ്റ്റീഫന്റെ വിഷയത്തില്‍ ഇടപെടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍