ആധാര്‍ ബന്ധിപ്പിക്കാനാനെന്ന പേരില്‍ എടിഎം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടി, സംഭവം ആലപ്പുഴയില്‍

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനെന്ന പേരില്‍ എടിഎം വിവരങ്ങള്‍ ചോര്‍ത്തി യുവാവിന്റെ പതിനൊന്നായിരം രൂപ തട്ടിയെടുത്തതായി പരാതി. ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ച അജ്ഞാതനാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഫൈസലിന്റെ 11,799 രൂപ മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം നടന്നത്.

പണമിടപാടിനായി ഫൈസല്‍ വ്യാഴാഴ്ച ബാങ്കില്‍ പോയിരുന്നു.തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് അജ്ഞാതന്‍ വിളിക്കുന്നത്. ഫൈസലിന്റെ ആധാര്‍ നമ്പര്‍ മനസ്സിലാക്കിയ തട്ടിപ്പുകാര്‍ എടിഎം കാര്‍ഡിന്റെ നമ്പറും കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് മൂന്ന് തതവണകളായാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്. പണം പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശമെത്തിയ ഉടനെ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി ഉദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞാതും ഫൈസല്‍ പറയുന്നു.

Read more

തുടര്‍ന്ന് ബാങ്ക് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തു. സംഭവത്തെ കുറിച്ച് മണ്ണഞ്ചേരി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ തട്ടിപ്പായതിനാല്‍ പ്രതികളെ കണ്ടുപിടിക്കുന്നതില്‍ പരിമിതികളുണ്ടെന്ന നിലപാടിലാണ് പൊലീസ്.