നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍; പുതിയ പദ്ധതിക്ക് തുടക്കമിട്ട് സര്‍ക്കാര്‍

നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ വെച്ചു തന്നെ ആധാര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന പദ്ധതിക്ക് ഐ. ടി മിഷന്‍ തുടക്കമിട്ടു. അക്ഷയ കേന്ദ്രങ്ങള്‍ ടാബുകളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന പദ്ധതിക്കാണ് തുടക്കമായത്. സംസ്ഥാനത്തെ 2650 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇതിനായി പുതിയ ടാബുകള്‍ നല്‍കും.

എന്‍. ഇ. ജി. പി ഫണ്ടില്‍ നിന്ന് നാലു കോടി രൂപ ഉപയോഗിച്ചാണ് ടാബുകള്‍ വാങ്ങിയത്. നിലവില്‍ സംസ്ഥാനത്ത് 700 അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാണ് കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടായിരുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അക്ഷയ സംരംഭകന് പുതിയ ടാബ് നല്‍കി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.

നേരത്തെ പതിനഞ്ചു വയസില്‍ താഴെ പ്രായമുള്ളവരും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമായ ഇന്ത്യക്കാര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് മാത്രം കാണിച്ച് രണ്ടു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു ഇവര്‍ക്ക് പാസ്‌പോര്‍ട്ട് പോലും വേണ്ട. നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയാണ് ആ രാജ്യങ്ങള്‍. എന്നാല്‍ ഈ പ്രായ പരിധിയില്‍ വരാത്തവര്‍ക്ക് പതിവുപോലെ പാസ്‌പോര്‍ട്ട് വേണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ രാജ്യങ്ങളില്‍ പോകാന്‍ വിസ ആവശ്യമില്ല.

പതിനഞ്ചിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും മുമ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി പോകാന്‍ കഴിയുമായിരുന്നു. പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ കാര്‍ഡ് എന്നിവ കാണിച്ച് യാത്ര ചെയ്യാമായിരുന്നു. ഇപ്പോള്‍ ഈ ലിസ്റ്റില്‍ ആധാര്‍ കൂടി ഉള്‍പ്പെടുത്തി.

പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രത്തോടെ നേപ്പാളിലേക്ക് യാത്ര നടത്താം. കുടുംബമൊന്നിച്ച് യാത്ര നടത്തുമ്പോള്‍ എല്ലാവരുടെയും രേഖകള്‍ ആവശ്യമില്ല. മറിച്ച് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് നിശ്ചിത യാത്ര രേഖകള്‍ ഉണ്ടായാല്‍ മതി. മറ്റുള്ളവര്‍ക്ക് കുടുംബവുമായുള്ള ബന്ധം തെളിയിക്കുന്ന ഏതെങ്കിലും രേഖ കാണിച്ചാല്‍ യാത്ര ചെയ്യാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ