സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുറാന്‍ നിര്‍ദേശിക്കുന്നില്ല, മുസ്ലിം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റ്; നയം വ്യക്തമാക്കി ഗവര്‍ണര്‍

കര്‍ണ്ണാടകയിലെ ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവ വലിയ വിവാദമായിരുന്നു. ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. മുസ്ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനാണ് ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ, മനോരമ ന്യൂസുമായുള്ള അഭിമുഖത്തില്‍ ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഗവര്‍ണര്‍. ഹിജാബ് സ്ത്രീകളുടെ പുരോഗതിയ്ക്ക് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് ഖുറാനിലെവിടെയും നിഷ്‌കര്‍ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തികച്ചും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ വിശേഷിപ്പിക്കുന്നതിനു പിന്നില്‍ വോട്ട ബാങ്ക് രാഷ്ട്രീയം മാത്രമാണുള്ളത്. ഇപ്പോള്‍ നടക്കുന്ന ഹിജാബ് വിവാദം ഷാബാനു കേസ് അട്ടിമറിച്ചവരുടെ ഗൂഢാലോചനയാണ് .ഹിജാബിനായി വാദിക്കുന്ന പെണ്‍കുട്ടികള്‍ കടും പിടുത്തം ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.