അഭയ കേസ്; കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.ബി.ഐ

അഭയ കേസില്‍ കൂട്ടത്തോടെയുള്ള കൂറുമാറ്റം തടയാന്‍ ഒരുങ്ങി സി.ബി.ഐ. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കും. കേസിലെ പത്തോളം സാക്ഷികളാണ് കൂറുമാറിയത്.

സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നടപടിക്ക് സി.ബി.ഐ ഒരുങ്ങുന്നത്. രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും. 16-ന് ഇതിനായി കോടതിയില്‍ സി.ബി.ഐ അപേക്ഷ സമര്‍പ്പിക്കും.

അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കോണ്‍വെന്‍റിലെ അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്റര്‍ അനുപമയുടെ ആദ്യ മൊഴി. കൊലപാതകം നടന്ന ദിവസം രാത്രിയില്‍ ഫാദര്‍ കോട്ടൂരിന്‍റെ ഇരു ചക്രവാഹനം കോണ്‍വെന്‍റിന് മുന്നിലുണ്ടായിരുന്നെന്ന മൊഴിയാണ് സഞ്ജു പി മാത്യു മാറ്റി പറഞ്ഞത്. ഇനിയുള്ള സാക്ഷികളും ഇതേരീതിയില്‍ കൂറുമാറാനുള്ള സാദ്ധ്യതയാണ് സി.ബി.ഐ കാണുന്നത്. അതുകൊണ്ട് തന്നെ കേസെടുത്ത് മുന്നോട്ട് പോകാനാണ് സി.ബി.ഐ തീരുമാനം.

Latest Stories

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല