അഭിമന്യു കേസില്‍ കോടതിയില്‍ നിന്ന് കാണാതായ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍. കേസിലെ മുഴുവന്‍ രേഖയുടെയും പകര്‍പ്പ് ഇന്ന് ഹാജരാക്കും. രേഖകള്‍ കാണാതായ സംഭവത്തില്‍ ഏത് തരം അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
കേസിലെ 11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പിയാണ് പ്രോസിക്യൂഷന്‍ ഹാജരാക്കുക. വിചാരണ തുടങ്ങാനിരിക്കെ ആയിരുന്നു കേസിലെ പ്രധാന രേഖകള്‍ കാണാതായത്. രേഖകള്‍ നഷ്ടമായതില്‍ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്റെ കുടുംബം ആരോപിച്ചു. രേഖകള്‍ എടുത്ത് മാറ്റിയവരെ പൊതു സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.
2018 ജൂണ്‍ 1ന് ആയിരുന്നു മഹാരാജസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ക്യാംപസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകരായിരുന്നു കൃത്യത്തിന് പിന്നില്‍. കേസിലെ പ്രധാന പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.