പെരുനാട്ടില്‍ പേ വിഷബാധയേറ്റു മരിച്ച 12 വയസുകാരി അഭിരാമിയുടെ സംസ്‌കാരം ഇന്ന് . രാവിലെ 11 മണിക്ക് വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ . ഓഗസ്റ്റ് 13 ന് നായയുടെ കടിയേറ്റ അഭിരാമി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. അഭിരാമി മരിച്ച ദിവസം തന്നെ കുഴഞ്ഞു വീണ് മരിച്ച ബന്ധുവിന്റെ സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടത്തും
അഭിരാമിയുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ തെറ്റുകാരല്ല എന്ന് വെളിപ്പെടുത്തല്‍ , ദുഃഖത്തില്‍ പങ്കുചേരുന്നു
പേവിഷബാധയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ കുട്ടിയുടെ ജീവന്‍ നഷ്ടമായത് അത്യന്തം ദൗര്‍ഭാഗ്യകരവും വേദനാജനകവും ആണെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍. അഭിരമായിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പേവിഷബാധയേറ്റ് പത്തനംതിട്ടയില്‍ കുട്ടി മരിക്കാന്‍ ഇടയായ സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി അധികുതര്‍ തങ്ങളുടെ ഭാഗത്ത് നിന്നും തെറ്റ് ഉണ്ടായില്ലെന്നും അങ്ങനെ ഉയര്‍ന്ന് കേള്‍ക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞൂ. കൃത്യമായ ചികിത്സ ലഭ്യമാക്കിയതിനു ശേഷവും സംഭവിക്കാന്‍ സാധ്യതയുള്ള അപൂര്‍വ്വം സാഹചര്യങ്ങളില്‍ ഒന്നായിരുന്നു അത്. ഈ സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള വീഴ്ചയോ പിഴവോ ഉണ്ടായിട്ടില്ല എന്നും അവര്‍ തറപ്പിച്ച് [പറഞ്ഞു.
തെരുവ് നായ ആക്രമണത്തില്‍ 12കാരി മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി അഭിരാമിയുടെ അമ്മ രജനി രംഗത്ത് വന്നിരുന്നു . പെരുനാട് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ആരോപണം.
ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ കിടത്തി. അതിന് ശേഷമാണ് വാക്‌സിന്‍ നല്‍കിയത്. കുട്ടിയുടെ മുറിവ് കഴിക്കാനുള്ള സോപ്പ് പോലും പുറത്ത് നിന്ന് വാങ്ങിക്കൊണ്ട് വരാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും ആരോപണങ്ങള്‍ ഉയരുന്നു.