ജി സുധാകരനെ സ്വാഗതം ചെയ്ത് അബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്; കെപിസിസിയുടെ പരിപാടി ഇന്ന്

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദിയിൽ സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ജി സുധാകരൻ ഇന്ന് പങ്കെടുക്കും. ജി സുധാകരനെ സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.

പരിപാടിയുടെ നോട്ടീസിനൊപ്പം ‘ശ്രീ. ജി സുധാകരന് സ്വാഗതം..’ എന്ന കുറിപ്പോടെയാണ് അബിന്റെ പോസ്റ്റ്. ഇന്ന് തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നടക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പമാകും മുൻ മന്ത്രികൂടിയായ ജി സുധാകരൻ വേദി പങ്കിടുക.

സിപിഐ നേതാവ് സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വിഎം സുധീരനാണ് പരിപാടിയുടെ അധ്യക്ഷൻ. ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് 4:30നാണ് പരിപാടി നടക്കുക.