സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചു, മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇന്നലെയാണ് പി പി ദിവ്യ പരാതി നല്‍കിയത്.

യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് പി പി ദിവ്യയുടെ പരാതി. മക്കളെ കൊല്ലുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കമന്റിട്ട തൃശൂര്‍ സ്വദേശിക്കെതിരെയും ദിവ്യ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പി പി ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ദിവ്യയുടെ ഭര്‍ത്താവ് കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ എസ്‌ഐടിയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം. നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന സംശയവും കുടുംബത്തിനുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി ഡിസംബര്‍ ആറിന് വിശദമായ വാദം കേള്‍ക്കും.

Latest Stories

'നാരായണീന്റെ മൂന്നാണ്മക്കള്‍' വരുന്നു; അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക്

വിവാഹമോചന കിംവദന്തികൾക്കിടയിൽ സന്തോഷകരമായ കുടുംബചിത്രം പങ്കുവെച്ച് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും

കാത്തിരുന്ന് മടുത്തു; കത്തനാർ എവിടെ? സോഷ്യൽ മീഡിയ അന്വേഷിക്കുന്നു

ലക്ഷ്യം പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക; ടീ കോം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്

കഷ്ടപാടുകളിൽ നിന്നും ഉയർച്ചയിലേക്ക്; 16 ആം വയസിൽ തുടങ്ങിയ മോഡലിംഗ്; തരിണി ഇനി കാളിദാസന്റെ സഖി…

ആ സിനിമയില്‍ കണ്ട അതേ ഫീല്‍ ഈ ചിത്രത്തിലും, തുടരും കണ്ടപ്പോള്‍ തോന്നിയത്..: ഛായാഗ്രാഹകന്‍ ഫായിസ് സിദ്ദിഖ്

BGT 2024: അഡ്‌ലെയ്ഡിൽ നാളെ തീരുമാനമാകും, ഹെഡ് ഷോയിൽ ഓടിയൊളിച്ച് ഹിറ്റ്മാനും പിള്ളേരും; ഇനി പ്രതീക്ഷ ആ ബാറ്റിൽ

BGT 2024: അനുഷ്‍ക കഴിഞ്ഞാൽ കോഹ്‌ലി പ്രണയിക്കുന്നത് ആ കാര്യത്തെ, അതിന്റെ തെളിവാണ് ഇന്നത്തെ പുറത്താക്കൽ; ആരാധകരുടെ കണ്ടുപിടുത്തം ചർച്ചയാകുന്നു

BGT 2024:അപ്പോൾ ആ കാര്യത്തിനൊരു തീരുമാനം ആയി, ബോർഡർ ഗവാസ്‌ക്കർ ട്രോഫിക്കിടെ ഇന്ത്യക്ക് വമ്പൻ നിരാശ വാർത്ത; പണി കിട്ടിയത് ബുംറക്ക്

2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ