കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാര്‍ഥിയായ കണ്ണവത്തെ ശ്യാമ പ്രസാദാണ് വെട്ടേറ്റ് മരിച്ചത്. ബൈക്കില്‍ പോകുകയായിരുന്നു ശ്യാമിനെ പിന്തുടര്‍ന്നെത്തിയ കാറിലെ നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു