കലൂർ സ്റ്റേഡിയത്തിലെ അപകടം; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടാതെ ജിസിഡിഎ, പൊലീസിന് മുന്നിൽ കീഴടങ്ങി മൃദംഗ വിഷൻ സിഇഒ

കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടാതെ ജിസിഡിഎ. പൊലീസ് റിപ്പോർട്ട് വന്ന ശേഷം ഇക്കാര്യം പരിഗണിക്കുമെന്നാണ് ജിസിഡിഎ നൽകുന്ന വിശദീകരണം. അതേസമയം സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് അപകടത്തിൽപ്പെട്ട കേസിലെ ഒന്നാം പ്രതി മൃദംഗ വിഷൻ സിഇഒ എം നിഘോഷ് കുമാർ പോലീസിൽ കീഴടങ്ങി.

പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ആണ് പ്രതി ഹാജരായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം സംഘാടകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നിഘോഷ് കുമാർ ഇന്നലെ വാർത്താ സമ്മേളനം നടത്തി മൃദംഗ വിഷന് നേരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

അതേസമയം കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. വിശ്വാസവഞ്ചനയ്ക്കുള്ള കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മൃദംഗ വിഷന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചത്. നൃത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഈ അക്കൗണ്ടുകള്‍ വഴിയാണ് നര്‍ത്തകരില്‍നിന്ന് പണം സ്വീകരിച്ചത് ഈ ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയാണ്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം