ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 3 പേർ മരിച്ചു. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.

മാവേലിക്കര സ്വദേശികളായ രണ്ട് പുരുഷന്മാരും സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരുക്കേറ്റവർ ഈ ആശുപത്രിയിലും കാ‍ഞ്ഞിരപ്പള്ളി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്. രാവിലെ 6.15 ഓടെയായിരുന്നു അപകടം. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ ബസിനടിയിൽപെട്ടവരാണ് മരിച്ചതെന്നാണ് വിവരം.

മറ്റുള്ളവ‍ർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം റോഡിൻ്റെ ബാരിക്കേഡ് തക‍ർത്ത് താഴ്ചയിലേക്ക് പോവുകയായിരുന്നു. ഇവിടെ റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: അഫ്ഗാനിസ്ഥാന്‍ രണ്ടും കല്‍പ്പിച്ചത്, മെന്‍ററായി ഇതിഹാസത്തെ ടീമിലെത്തിച്ചു!

ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുത വേലിയും; സല്‍മാന്‍ഖാന്റെ അപ്പാര്‍ട്ട്‌മെന്റിന് കൂടുതല്‍ സുരക്ഷ

സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി; ഗീതു മോഹന്‍ദാസിനെതിരെ 'കസബ' സംവിധായകന്‍

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികളെന്തൊക്കെ? മലയാളിയുടെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

പെരിയ കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് പിപി ദിവ്യയും പികെ ശ്രീമതിയും; മനുഷ്യത്വപരമായ സന്ദർശനമെന്ന് വിശദീകരണം

ട്വിറ്ററിനെ സ്വന്തമാക്കി, വിക്കിപീഡിയക്ക് വിലയിട്ട്, മസ്ക് നോട്ടമിടുന്നത് പ്രമുഖ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബിലോ?

"സഞ്ജു സാംസണും, രോഹിത് ശർമ്മയും വേണ്ട, പകരം ആ താരങ്ങൾ ലീഗിൽ കളിക്കണം"; എ ബി ഡിവില്യേഴ്‌സിന്റെ വാക്കുകൾ വൈറൽ

'ഹണിറോസിന് അഭിവാദ്യങ്ങൾ'; നടിയുടെ ധീരമായ പോരാട്ടത്തിന് പിന്തുണയുമായി ഫെഫ്ക

റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

ആ താരത്തിന് ഇപ്പോൾ മെന്റൽ ബ്ലോക്ക് ഉണ്ട്, അതാണ് അയാളുടെ പ്രശ്‍നങ്ങൾക്ക് കാരണം: റിക്കി പോണ്ടിങ്