കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തിരുവില്യാമലയിലേക്ക് വരികയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. 30 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. പത്തടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരായിരുന്നു അപകടസമയം ബസിലുണ്ടായിരുന്നത്.

നാട്ടുകാരും പൊലീസുകാരും ചേര്‍ന്നാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നിസാരപരിക്കേറ്റവരെ പഴയന്നൂര്‍ വടക്കേത്തറ സമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Read more

ഗുരുതര പരിക്കുള്ളവരെ ചേലക്കര താലൂക്ക് ആശുപത്രിയിലും ഒറ്റപ്പാലത്തെ ആശുപത്രിയിലും എത്തിച്ചു.