തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍ അപകടം; കരാറുകാരനെതിരെ കേസ്

തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പാലത്തില്‍ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സംഭവത്തില്‍ പാലം നിര്‍മ്മാണത്തിന്റെ കരാറുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്ന് അറിയാതെ ഇതുവഴി ബൈക്കില്‍ എത്തിയ വിഷ്ണുവാണ് മരിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അപകട സൂചന മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് കാരണം.

സംഭവത്തില്‍ യാതൊരു വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. പാലം പണി നടക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായ അപകട സൂചനകള്‍ നല്‍കേണ്ടതാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച പരിശോധിക്കും. പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest Stories

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?

ബഹുഭൂരിപക്ഷം ആശമാരും ഫീല്‍ഡിലുണ്ട്; സമരം ആര്‍ക്കെതിരെ ചെയ്യണമെന്ന് സമരക്കാര്‍ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

IPL 2025: രാജസ്ഥാന്റെ ആയുധമാണ് അവന്‍, എന്തൊരു കളിയാണ് പുറത്തെടുക്കുന്നത്, അടിപൊളി തിരിച്ചുവരവ് തന്നെ, സൂപ്പര്‍താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍