റിവ്യു ബോംബിംഗ് സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കള്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ക്ക് നിര്‍മ്മാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനം. ഇതിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ളവരെ ഷോട്ട് ലിസറ്റ് നടത്തിയാണ് അക്രഡിറ്റേഷന്‍ നല്‍കുക.
സിനിമകളുടെ പ്രമോഷനുകള്‍ക്ക് ഉള്‍പ്പെടെ പ്രോട്ടോകോള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നതും റിവ്യു ബോംബിംഗ് പശ്ചാത്തലത്തിലാണ്. നിരൂപണത്തിന്റെ പേരില്‍ ചിലര്‍ സിനിമകളുടെ പരാജയത്തിന് കാരണമാകുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പ്രോട്ടോകോളിന് നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നത്. ഇതിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ളവരെ ഷോട്ട് ലിസ്റ്റ് ചെയ്ത് നിര്‍മ്മാതാക്കളുടെ സംഘടന അക്രഡിറ്റേഷന്‍ നല്‍കും.
മികവും പ്ലാറ്റ്‌ഫോമുകളുടെ റീച്ചും കണക്കിലെടുത്താണ് അക്രഡിറ്റേഷന്‍ നല്‍കുക. ഇത്തരത്തില്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നവരെ മാത്രമേ സിനിമാ പ്രമോഷനുകളില്‍ സഹകരിപ്പിക്കൂ കൂടാതെ വാര്‍ത്താ സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങുകാരെ നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെയും പിന്തുണ ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ നേടിയിട്ടുണ്ട്.