പത്തനംതിട്ടയില്‍ സിപിഎമ്മിൽ ചേർന്നവരിൽ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. എസ്എഫ്ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതിയായ സുധീഷാണ് ഇന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നത്. സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്നാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
സംഭവം വിവാദമായതോടെ സുധീഷ് പ്രതിയാണോയെന്ന് അറിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. 2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. വധശ്രമക്കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിൽ ജാമ്യം എടുത്തിരുന്നു. കേസിലെ നാലാം പ്രതി സുധീഷ് ഒളിവിൽ എന്നാണ് പൊലീസ് പറഞ്ഞിരുന്നത്.