കണ്ണൂര്‍ ടൗണ്‍പോലീസ് സ്റ്റേഷനില്‍നിന്ന് വനിതാ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതി കോഴിക്കോട് പിടിയിലായി. മൊബൈല്‍ ടവര്‍ലോക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വ്യാപാരികളില്‍നിന്നു പണം തട്ടിപ്പ് നടത്തിയ തലശ്ശേരി ചിറക്കരയിലെ എ.കെ.സഹീറാണ് പിടിയിലായത്.
മൂന്നു ദിവസം മുന്‍പാണ് ടൗണ്‍സ്റ്റേഷനില്‍ നിന്ന് സഹീര്‍ ഓടിരക്ഷപ്പെട്ടത്.സഹീറിന്റെതെന്ന പേരില്‍ നല്‍കിയ ഫോണ്‍നമ്പറില്‍ പലതും വ്യാജമായിരുന്നു. ഓടിപ്പോയ പ്രതി മാഹി അഴിയൂരിലെ വീട്ടുപരിസരത്തുണ്ടെന്ന സംശയത്തില്‍ പോലീസ് സംഘം അവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. മാഹിയില്‍നിന്നു കാസര്‍കോട്ടേയ്ക്കും പിന്നീട് കോഴിക്കോട്ടേയ്ക്കും യാത്രചെയ്തതായി അറിഞ്ഞ പോലീസ് കോഴിക്കോട്ടെത്തി വിവിധ ലോഡ്ജുകള്‍ പരിശോധിച്ചു. പിന്നീടാണ് പ്രതി ഒരു അനാഥലയത്തില്‍ ഒളിച്ച് താമസിക്കുകയാണ് എന്ന സൂചന ലഭിച്ചത്.
തലശ്ശേരിയിലെയും മറ്റും വ്യാപാരികളെ വഞ്ചിച്ച് പണം തട്ടിയെടുത്തെന്നാണ് സഹീറിനെതിരെയുള്ള കേസ്. മട്ടന്നൂര്‍ വെളിയമ്പ്രയിലെ മുഹമ്മദ് കാസിം എന്നയാളിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.