മയക്കുമരുന്ന് കേസിലെ പ്രതി കോടതി വളപ്പില്‍ നിന്ന് രക്ഷപ്പെട്ടു; പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത് ശ്രീലങ്കന്‍ പൗരന്‍

കോടതിയില്‍ ഹാജരാക്കാനെത്തിച്ച ശ്രീലങ്കന്‍ പൗരന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുമ്പോഴായിരുന്നു ശ്രീലങ്കന്‍ പൗരന്‍ അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. പ്രതിയെ എറണാകുളം കോസ്റ്റല്‍ പൊലീസ് ആയിരുന്നു മയക്കുമരുന്ന് കേസില്‍ അജിത് കിഷാന്ത് പെരേരയെ പിടികൂടിയത്.

തുടര്‍ന്ന് എറണാകുളം ജില്ലാ ജയിലിലായിരുന്ന പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ സെന്‍ട്രല്‍ ജയിലില്‍ വച്ച് പ്രതിയുടെ കയ്യില്‍ നിന്ന് നിരോധിത ലഹരി വസ്തു കണ്ടെത്തിയതിന് കേസെടുത്തിരുന്നു. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കാനെത്തിക്കുമ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ടത്.

പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ പ്രതി വെള്ള ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം