Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

യുവാവിനെ മര്‍ദ്ദിച്ചെന്ന ആരോപണം; കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു

, 7:19 pm

കാറിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ച് കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്നു യുവാവിനെ അമ്മയുടെ മുന്നില്‍ വച്ചു മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചള്‍ പൊലിസാണ് കേസെടുത്തത്. ദേഹോദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. അനന്തകൃഷ്ണന്‍ എന്ന (22) യുവാവിനാണ് മര്‍ദ്ദനമേറ്റത്.

പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് യുവാവ് പരാതി നല്‍കിയത്. വാഹനത്തിന് വഴിമാറിക്കൊടുക്കാത്തതിനാണ് എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ചത്. അഞ്ചല്‍ അഗസ്ത്യകോടാണ് സംഭവം.

എന്നാല്‍, വിശദീകരണവുമായി ഗണേഷ് കുമാറിന്റെ ഡ്രൈവര്‍ രംഗത്തെത്തി. തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ ആരോപിച്ചു. സംഭത്തില്‍ ഇരുവരും പൊലീസില്‍ പരാതി നല്‍കി.

അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ എത്തിയ ഗണേഷ് കുമാറിന്റെ ഡ്രൈവറും മര്‍ദ്ദിച്ചുവെന്ന് അനന്തകൃഷ്ണന ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി.

Advertisement