പൂന്തുറയിൽ യുവതിയെ മർദ്ദിച്ച സംഭവം: ഒന്നാം പ്രതി സുധീർ പിടിയിൽ, സഹോദരന്‍ ഒളിവില്‍

പൂന്തുറയിൽ വാക്കുതർക്കത്തിനിടെ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. സഹോദരൻ നൗഷാദ് ഒളിവിലാണ്. പൂന്തുറയിൽ നിന്ന് ഇന്നു പുലർച്ചെയാണ് സുധീറിനെ അറസ്റ്റു ചെയ്തത്.  ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അറസ്റ്റിലായ സുധീറാണ് യുവതിയെ കൂടുതൽ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ ആമിനയ്ക്ക് ക്രൂരമർദ്ദനമേറ്റത്. ആമിനയും മാതാവും താമസിക്കുന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ ബഹളം വെച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. വാടകക്കാരും അയൽവാസികളായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതർക്കം തുടങ്ങുന്നത്. ഇതുകണ്ട് കാര്യം അന്വേഷിക്കാൻ എത്തിയതായിരുന്നു ആമിന.

കാര്യങ്ങൾ ചോദിക്കുന്നതിനിടെ റോഡിൽ നിന്ന പ്രതികൾ പെട്ടെന്ന് ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്ന് ആമിനയെ മർദ്ദിക്കുകയായിരുന്നു. നിലത്തു വീണപ്പോൾ അവിടെയിട്ടും മർദ്ദിച്ചു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ഏറെ പണിപ്പെട്ടാണ് സുധീറിനെയും നൗഷാദിനെയും പിടിച്ചുമാറ്റിയത്. ഇതിന് മുമ്പും അയൽവാസികളിൽ നിന്നും ആമിനയ്ക്കും അമ്മയ്ക്കും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം