മലപ്പുറം ചങ്ങരംകുളത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 വയസുകാരിക്ക് കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റില്‍. ചാലിശ്ശേരി സ്വദേശി അജ്മല്‍, ആലങ്കോട് സ്വദേശി ആബില്‍ എന്നിവരാണ് പിടിയിലായത്. 2023ലാണ് പ്രതികൾ പെൺകുട്ടിയെ കഞ്ചാവ് നൽകി പീഡനത്തിന് ഇരയാക്കിയത്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
2023ലാണ് അജ്മല്‍ ഇന്‍സ്റ്റഗ്രാം വഴി പതിനഞ്ച് വയസുകാരിയെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ പെൺകുട്ടിയോട് നേരില്‍ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അജ്മല്‍ കുട്ടിയ്ക്ക് കഞ്ചാവ് നല്‍കി മയക്കിക്കിടത്തുകയും ആബിലിനൊപ്പം കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.
കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി ഒരു ആശുപത്രിയില്‍ ചികിത്സ തേടി. കടുത്ത മാനസികാഘാതമേറ്റ പെണ്‍കുട്ടിയ്ക്ക് ഒന്നര വര്‍ഷത്തോളമായി കൗണ്‍സിലിങ് നല്‍കി വരികയാണ്. കൗണ്‍സിലിങിനിടെ പീഡനത്തിന്റെ വിശദവിവരങ്ങള്‍ കുട്ടി തുറന്നുപറയുകയും അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.