ടിപി കേസിലെ പ്രതികളുടെ ശിക്ഷായിളവ്; ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിന് ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത സംഭവം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് കെകെ രമ. കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഫലമുണ്ടാകില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.

സംഭവം വിവാദമായപ്പോള്‍ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും കെകെ രമ ആരോപിച്ചു. നിയമസഭയില്‍ ഉള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടന്റ് ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ടന്റ് കെഎസ് ശ്രീജിത്ത്, അസി സൂപ്രണ്ടന്റ് ബിജി അരുണ്‍, പ്രിസണ്‍ ഓഫീസര്‍ ഒവി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടി.

ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടുകയായിരുന്നു ജയില്‍ ഉദ്യോഗസ്ഥര്‍. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശ്രമിച്ച വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നുതനിടെയാണ് സര്‍ക്കാര്‍ നടപടി.

ടിപി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടികെ രജീഷ് എന്നീ പ്രതികള്‍ക്ക് ഇളവ് നല്‍കാനായിരുന്നു ശ്രമം. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളാണ് മൂവരും. കഴിഞ്ഞ വര്‍ഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയിലായിരുന്നു മൂവരെയും ഉള്‍പ്പെടുത്തിയത്.

കെകെ രമ എംഎല്‍എ വിഷയത്തില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ നിഷേധിക്കുകയായിരുന്നു. ശിക്ഷാ ഇളവിന് സര്‍ക്കാര്‍ തലത്തില്‍ നീക്കമില്ലെന്ന് അറിയിച്ചാണ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം