ഹിന്ദു വാട്‌സാപ് ഗ്രൂപ്പും ഐഎഎസ് തലപ്പത്തെ തമ്മിലടിയും; കെ. ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും സസ്‌പെന്‍ഷന്‍; കടുത്ത നടപടിയുമായി മുഖ്യമന്ത്രി

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരെയും കടുത്ത നടപടിയുമായി സര്‍ക്കാര്‍. ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തില്‍ കെ ഗോപാലകൃഷ്ണനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരായ വ്യക്തിപരമായ പരാമര്‍ശത്തിലാണ് എന്‍ പ്രശാന്തിനും സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്.

ഇരുവര്‍ക്കുമെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കൈമാറിയിരുന്നു. പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശം ചട്ടലംഘനമാണെന്ന് ചീഫ്സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരായ നടപടി ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

ഹിന്ദു ഓഫീസര്‍മാരുടെ ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന കെ ഗോപാലകൃഷ്ണന്‍ തന്റെ വാട്ട്സാപ് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു പല ഘട്ടത്തിലും വിശദീകരിച്ചത്. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് മെറ്റ കമ്പനി റിപ്പോര്‍ട്ട് നല്‍കി.

നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം