തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യാതെ കൂലി എഴുതിയെടുത്ത സംഭവത്തില്‍ നടപടി. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. സംസ്ഥാന വ്യാപക പരിശോധനനയ്ക്കും നിര്‍ദേശം നല്‍കി.
തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുത്ത ദിവസം പോലും തൊഴിലുറപ്പ് ജോലി ചെയ്‌തെന്ന് കാട്ടിയാണ് പൂവച്ചല്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ പണം തട്ടിയെടുത്തത്.
Read more
ജനപ്രതിനിധികള്‍ ജോലി ചെയ്തിട്ടുള്ള എല്ലാ ഇടങ്ങളിലും സൂക്ഷമപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മിഷന്‍ ഡയറക്ടര്‍ അനുകുമാരി സര്‍ക്കുലര്‍ ഇറക്കി.