'വീഴ്ച കണ്ടെത്തിയാൽ മാത്രം നടപടി'; പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്, ദിവ്യയെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ നിലപാട്

പിപി ദിവ്യക്കെതിരെ സിപിഎമ്മിന്‍റെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം മാത്രമേ തുടർ നടപടികൾ തീരുമാനിക്കുകയുള്ളു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം ഉണ്ടായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.

എഡിഎം നവിന്‍ബാബുവിനെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന എന്നതാണ് ഡിവൈഎഫ്ഐ നിലപാട്. ഡിവൈഎഫ്ഐ മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ്. നവീൻ ബാബു അഴിമതിക്കാരനാണോയെന്ന് ഡിവൈഎഫ്ഐക്ക് അറിയില്ല.വ്യാജ പരാതിയാണെങ്കിൽ പ്രശാന്തനെ പൊലീസ് അറസ്റ്റ് ചെയ്യട്ടെ. സംരക്ഷിക്കേണ്ട കാര്യം ഡിവൈഎഫ്.ഐ ക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് പറഞ്ഞു.

അതേസമയം പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ