തൃശൂർ പൂരത്തിന് മുൻപ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ല. ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിൽ പൂരം നടക്കണം. സുരക്ഷയിൽ വിട്ടുവീഴ്ച വരാത്ത വിധത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഈ വര്‍ഷം മെയ് ആറിനാണ് തൃശൂര്‍ പൂരം. ഇതിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി കർശന നിർദേശം മുന്നോട്ടുവെച്ചത്.
കഴിഞ്ഞ വർഷത്തെ തൃശൂർ പൂരത്തിന്റെ സംഘാടനത്തിൽ പാളിച്ചകൾ സംഭവിച്ചതായി പരാതികൾ ഉയർന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Read more
മെയ് ആറിന് നടക്കുന്ന ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് മുന്നോടിയായി ഇന്ന് യോഗം ചേർന്നു. പൂരത്തിന് മുൻപ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് നിർദ്ദേശം നൽകി. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും, ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും യോഗത്തിൽ കൂട്ടിച്ചേർത്തു.