Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കൊച്ചിയില്‍ വെടിവെയ്പ്പുണ്ടായത് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിനിമാ നടിയുടെ ബ്യൂട്ടി പാര്‍ലറില്‍; സംഭവത്തിന് പിന്നില്‍ മുംബൈ അധോലോകമെന്ന് സംശയം

, 5:56 pm

സാമ്പത്തിക തട്ടിപ്പ് കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുള്ള സിനിമാ നടി ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഢംബര ബ്യൂട്ടി പാര്‍ലറിലാണ് ഇന്ന് കൊച്ചിയില്‍ വെടിവയ്പ്പുണ്ടായത്. വൈകുന്നേരം മൂന്നിന് നടന്ന സംഭവത്തില്‍ പിന്നില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ്. ഭീഷണിപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് ആക്രമണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുംബൈ അധോലോക നായകനായ രവി പൂജാരയുടെ ആളുകള്‍ 25 കോടി രൂപ ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ മുംബൈയില്‍ അറസ്റ്റിലായ നടിയുമായി രവി പൂജാരയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടോയെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുമെന്നാണ് വിവരം. 2015ലായിരുന്ന ലീന പോളിനെ പൊലീസ് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നടി പൊലീസിന് രവി പൂജാരയുടെ ഭീഷണിയുള്ളതായി അറിയിച്ചതിന് ശേഷമാണ് ആക്രമണുണ്ടായത്.

നെയില്‍ ആര്‍ടിസ്ട്രിയെന്ന പേരില്‍ പനമ്പള്ളി നഗറിലെ വാക് വേയ്ക്ക് സമീപത്താണ് ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തിക്കുന്നത്. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബും ഈ സ്ഥാപനത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ഗണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Advertisement