നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കരൾ രോഗത്തെ തുടർന്നോ നിലത്ത് വീണതോ ആകാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ച് വീണെന്നും ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവം ആവാം മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പൊലീസ് നിർഗമനം.

മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ദിലീപ് ശങ്കറിനെ തിരുവനതപുരത്തെ ഹോട്ടലിൽ മരിച്ച കണ്ടെത്തിയത്. ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. മാത്രമല്ല മുറിയിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നു.

ഫോറൻസിക് സംഘം ദിലീപ് ശങ്കർ താമസിച്ച മുറിയിൽ നടത്തിയ വിശദമായ പരിശോധനയിൽ അസ്വാഭാവികത ഒന്നും കണ്ടെത്താനായിരുന്നില്ല. കരൾ രോഗത്തിനുള്ള മരുന്ന് ഈ മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും ലഭിച്ചിരുന്നു. തിരുവനന്തപുരം വാൻറോസ് ജം​ഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സീരിയൽ അഭിനയത്തിനായാണ് ദിലീപ് ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി നടൻ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃദദേഹം കണ്ടെത്തിയത്.

Latest Stories

തെറിയും മോശം വാക്കുകളും പറയുന്നതാണോ നിങ്ങളുടെ ആരാധന, എന്തിനാണ് ഈ ഇരട്ട മുഖം?

2025 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയാൻ സാധ്യതയുള്ളതായി സർക്കാർ കണക്കുകൾ

തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ പേസർ മുഹമ്മദ് ഷമി

ഞാനായിരുന്നു പരിശീലകനെങ്കില്‍ അവന്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ കളിച്ചേനെ: ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ച് രവി ശാസ്ത്രി

തൃണമൂല്‍ കോണ്‍ഗ്രസില്‍ തമ്മില്‍തല്ല്; മമതയും അനന്തരവന്‍ അഭിഷേകും തമ്മില്‍ ശീതസമരം; രണ്ട് വിഭാഗമായി ചേരിതിരിഞ്ഞു ചര്‍ച്ചകള്‍; ബംഗാളില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യുമോ തൃണമൂല്‍ പോര്?

ഇന്ത്യയിൽ 3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ്, 2030-ഓടെ 10 ദശലക്ഷം ആളുകളെ AI-യിൽ പരിശീലിപ്പിക്കും

റേസിംഗ് പരിശീലനത്തിനിടെ നടൻ അജിത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടു; വീഡിയോ

'തുടര്‍ച്ചയായി അശ്ലീല അധിക്ഷേപ പരാമര്‍ശങ്ങള്‍'; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്

'അവനൊക്കെ ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് ഞാന്‍ പണ്ടേ പറഞ്ഞതാണ്, തോല്‍വിയായിട്ടും ഇപ്പോഴും അവനെ ചുമന്നുനടക്കുകയാണ്'; തുറന്നടിച്ച് മുന്‍ സെലക്ടര്‍

ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദ മന്ത്'; നോമിനികളെ പ്രഖ്യാപിച്ച് ഐസിസി