നടി ക്രൂരമായി പെരുമാറിയെന്ന് നാത്തൂന്‍; ഗാര്‍ഹിക പീഡന പരാതിയില്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ കോടതിയെ സമീപിച്ച് ഹന്‍സിക മോട്വാനി; മുംബൈ ഹൈക്കോടതിയുടെ നിലപാട് നിര്‍ണായകം

ഗാര്‍ഹിക പീഡന പരാതിയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹന്‍സിക മോട്വാനി കോടതിയില്‍. സഹോദര ഭാര്യ നല്‍കിയ പരാതിയിന്‍ മേലുള്ള നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹന്‍സികയുടെ സഹോദരന്റെ ഭാര്യയും ടെലിവിഷന്‍ താരവുമായിരുന്ന മുസ്‌കാന്‍ നാന്‍സി ജെയിംസാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സെക്ഷന്‍ 498അ പ്രകാരം ക്രൂരത,ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

മുസ്‌കാനും ഹന്‍സികയുടെ സഹോദരന്‍ പ്രശാന്തും 2020ലാണ് വിവാഹിതരാവുന്നത്. 2022ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്നാണ്ഗാര്‍ഹിക പീഡനമടക്കം ആരോപിച്ച് പ്രശാന്തിനും ഹന്‍സികയ്ക്കും അമ്മ മോണ മോട്വാനിക്കും എതിരെ മുസ്‌കാന്‍ പൊലീസിനെ സമീപിച്ചത്. ഇതിന്റെ ഫലമായി തനിക്ക് ബെല്‍സ് പാള്‍സി അസുഖത്തെ നേരിടേണ്ടി വന്നുവെന്നും സ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായതെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രശാന്തിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും മുസ്‌കാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഹന്‍സികയും അമ്മയും തന്റെ കുടുംബജീവിതത്തില്‍ ഇടപെട്ടുവെന്നും ഉപദ്രവിച്ചുവെന്നും മുസ്‌കാന്‍ പരാതിയില്‍ വ്യക്തമാക്കി. ഐപിസി വകുപ്പ് 498എ പ്രകാരം റജിസറ്റര്‍ ചെയ്തിരിക്കുന്ന കേസിന്റെ വാദം ജൂലൈ മൂന്നിനാണ് കോടതി കേള്‍ക്കുന്നത്. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന വിരുദ്ധമാണെന്നും സഹോദരനും ഭാര്യയും തമ്മിലുള്ള വിവാഹ ബന്ധത്തിലെ വിള്ളലുകളിലേക്ക് തന്നെ വലിച്ചിഴക്കുകയാണെന്നും ഹന്‍സിക സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രശാന്തും മുസ്‌കാനും തമ്മില്‍ വിവാഹമോചന കേസിന് ബലമേകാനാണ് തന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ഹന്‍സിക പറയുന്നത്. വീട്ടിലുണ്ടായ ചെറിയ പ്രശ്‌നങ്ങളെ ക്രിമിനല്‍ കുറ്റമെന്ന തരത്തില്‍ വളച്ചൊടിക്കുകയാണെന്നും ഇരുവരുടെയും വിവാഹച്ചെലവിനായി കടം വാങ്ങിയ 27 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനുള്ള പ്രതികാരമായാണ് കേസ് നല്‍കിയതെന്നുമാണ് ഹന്‍സിക പറയുന്നത്.

2022 ഡിസംബറിലായിരുന്നു ഹന്‍സികയുടെ വിവാഹം. ബിസിനസ് പങ്കാളിയായ സൊഹൈല്‍ ഖതൂരിയെയാണ് ഹന്‍സിക ജീവിത പങ്കാളി.

Latest Stories

പടക്കം, സ്ഫോടക വസ്തു,ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

IPL 2025: ഇനി അറിഞ്ഞില്ല കേട്ടില്ല എന്ന് പറയരുത്, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കാര്യത്തിലെ പുതിയ തീരുമാനം ഇങ്ങനെ; റിപ്പോർട്ട് നോക്കാം

ഞാന്‍ ഉടന്‍ തിരികെ വരും, പ്രതികാരം ചെയ്യും; യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന; അവാമി ലീഗിനെ നിരോധിച്ച് ഇടക്കാല സര്‍ക്കാര്‍; ബംഗ്ലാദേശില്‍ വീണ്ടും രാഷ്ട്രീയ നീക്കം

'വെടിനിർത്തൽ ധാരണയിൽ ചർച്ച വേണം, പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

'പാർട്ടി പിളർത്തിയവർ കോൺഗ്രസിൽ ഉണ്ട്, സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കേറ്റിന്റെ ആവശ്യം ഇല്ല'; വിമർശിച്ച് ആന്റോ ആന്റണി

INDIAN CRICKET: രോഹിത് കളിക്കുന്ന പോലെ പുള്‍ഷോട്ട് കണ്ടത് ആ സൂപ്പര്‍താരത്തില്‍ മാത്രം, എന്ത് മനോഹരമായാണ് അവന്‍ അത് കളിക്കുന്നത്‌, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നു; ദൃശ്യങ്ങൾ പുറത്തുവിട്ട് പാക് മാധ്യമം ഡോൺ

കാർത്തിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു, ഹിറ്റ്-4ൽ കാർത്തിക്കായി വലിയ പദ്ധതികൾ ഒരുക്കും : നാനി

അഭ്യൂഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കി, ദൗത്യങ്ങള്‍ തുടരുന്നതായി വ്യോമസേന

IND VS ENG: നിങ്ങളെ എങ്ങനെ കുറ്റംപറയും, ഇതൊക്കെ കണ്ടാൽ ആരായാലും പേടിക്കും; കോഹ്‌ലിയെ ട്രോളി കൗണ്ടി ക്രിക്കറ്റ്; വീഡിയോ കാണാം