നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം ഇന്നാരംഭിക്കും

നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും.

കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളുണ്ട്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേർക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്.

2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചിരുന്നു.

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കേസിൽ കോടതിയലക്ഷ്യ ഹർജിയും അതിജീവിത നൽകിയിട്ടുണ്ട്. മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്.

Latest Stories

വേതാളം പോലെ കൂടേ തുടങ്ങുന്ന ശാപം...., രോഹിത്തിന്റെ മോശം ഫോമിന് പിന്നിലെ കാരണം കണ്ടെത്തി സുനിൽ ഗവാസ്കർ; നൽകുന്ന ഉപദ്ദേശം ഇങ്ങനെ

പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ദുബായില്‍ ജോലി കിട്ടി ഞാന്‍ പോവുകയാണ്, അവനെ ഓര്‍ത്താണ് സങ്കടം.. കരഞ്ഞുകരഞ്ഞ് കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ്: ശ്രുതി രജനികാന്ത്

മാസപ്പടി കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇ ഡി; എസ്എഫ്ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും

റിപ്പോ നിരക്ക് വീണ്ടും കുറച്ച് ആർബിഐ, വായ്പയെടുത്തവർക്ക് ആശ്വാസം; ഭവന, വാഹന വായ്പ പലിശ കുറയും

CSK UPDATES: കോൺവയെ റിട്ടയർ ഔട്ട് ചെയ്യാൻ വൈകിയതിന് ആ കാരണം, പക്ഷേ...; തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദ് പറഞ്ഞത് ഇങ്ങനെ

'പെണ്‍കുട്ടികളെല്ലാം ഫോണിലാണ്.. എന്താ ഇവര്‍ക്ക് ഇത്രയും പറയാനുള്ളത്? മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്'; വിവാദ പ്രസ്താവനയുമായി സലിം കുമാര്‍

IPL 2025: എന്റെ അമ്മോ അവനൊരു ബേബിഫേസ് ബോംബർ ആണ്, ആരെയും ബഹുമാനമില്ലാതെ അടിച്ചു തകർക്കും; യുവതാരത്തെക്കുറിച്ച് മുരളി കാർത്തിക്ക് പറഞ്ഞത് ഇങ്ങനെ

എൻ പ്രശാന്ത് ഐഎഎസിൻ്റെ സസ്പെൻഷൻ; പ്രശാന്തിന്‍റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

IPL 2025: തോൽവി ഒകെ ആർക്കും സംഭവിക്കാം, പക്ഷെ ഈ നാണക്കേട് ആരും ആഗ്രഹിക്കാത്തത്; പരാജയത്തിന് പിന്നാലെ അപമാന റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്; പട്ടികയിൽ പ്രമുഖരും