നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. കേസിന്റെ വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അതിജീവിതയുടെ ഹര്‍ജി തള്ളിയത്. കേസ് സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും വ്യക്തമാക്കിയാണ് അതിജീവിത ഹര്‍ജി നല്‍കിയിരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ വിസ്താരം നടന്നതെല്ലാം അടച്ചിട്ട കോടതിയിലായിരുന്നു. സാക്ഷിവിസ്താരവും പൂര്‍ത്തിയായതാണ്. അതിനാല്‍ അന്തിമഘട്ടത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹവും അറിയേണ്ടതാണെന്നും സ്വകാര്യതയുടെ വിഷയങ്ങള്‍ ഇല്ലെന്നുമാണ് അതിജീവിത പറഞ്ഞത്.

Latest Stories

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്

'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

'അശ്വിനുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും'

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

'വിമർശനത്തിന് അതീതനല്ല; സമുദായ നേതാക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്'; വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍; വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും

എന്തുകൊണ്ട് വൈഭവ് സൂര്യവൻഷിയെ രാജസ്ഥാൻ ടീമിലെടുത്തു, ആ കാര്യത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം അത്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ഹാജരാകാൻ നിർദേശം

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ