നടിയെ ആക്രമിച്ച കേസ്: വിചാരണ നവംബര്‍ 10-ന് പുനരാരംഭിക്കും, 36 സാക്ഷികള്‍ക്ക് സമന്‍സ്

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നവംബര്‍ 10 ന് പുനഃരാരംഭിക്കും. കേസില്‍ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും.

നടി മഞ്ജു വാര്യര്‍, ജിന്‍സണ്‍ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയില്‍ വിസ്തരിക്കില്ല. മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാല്‍ പ്രോസിക്യൂഷന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതുണ്ട്. പ്രോസിക്യൂഷന്‍ ഇതിനായി ഉടന്‍ അപേക്ഷ നല്‍കും.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും സുഹൃത്ത് ശരത്തും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായിരുന്നു. തുടരന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച കുറ്റപത്രം ഇരുവരെയും വായിച്ചുകേള്‍പ്പിച്ചു.

Read more

തെളിവ് നശിപ്പിച്ചെന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപും ശരത്തും കോടതിയെ അറിയിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ദിലീപിന്റെയും ശരത്തിന്റെയും ആവശ്യം എറണാകുളം ജില്ലാ സെഷന്‍സ് കോടതി നിരാകരിച്ചിരുന്നു.