നടി പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങളുടെ പ്രചാരണം; പ്രതി ഭാഗ്യരാജ് പിടിയിൽ

സിനിമ- സീരിയൽ താരം പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് സൈബർ ആക്രമണം നടത്തിയിരുന്ന പ്രതി പിടിയിലായി.

ഡൽഹിയിൽ സ്ഥിരതാമസക്കാരനായ ഭാഗ്യരാജ് ആണ് പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രവീണയുടെ പരാതിയിൽ ഇപ്പോൾ പ്രതിയെ പിടികൂടിയിരിക്കുന്നത്.

മുൻപും ഇതേ കേസിൽ ഭാഗ്യരാജ് അറസ്റ്റിലായിട്ടുണ്ട്. പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയും അതുവഴി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമാണ് പരാതി ചെയ്തത്.

മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷവും സമാന കുറ്റകൃത്യം പ്രതി ആവർത്തിക്കുന്നുണ്ടെന്ന് പ്രവീണ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Read more

“എന്റെയും എന്റെ വീട്ടുകാരുടെയും മോർ‌ഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വ​ദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്.” എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് അന്ന് പ്രവീണ പറഞ്ഞത്.