വിഴിഞ്ഞം കേരള വികസനത്തിന് അനിവാര്യം; പ്രതിഷേധങ്ങള്‍ യുക്തിക്ക് നിരക്കാത്തത്; പ്രതിഷേധക്കാരെ തള്ളി സമൂഹത്തിലെ പ്രമുഖര്‍

വിഴിഞ്ഞം തുറമുഖ പദ്ധതി കേരള വികസനത്തിന് അനിവാര്യമെന്ന് സാമൂഹ്യ, സാസ്‌കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖര്‍. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആര്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രസ്താവനയിലാണ് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാരും ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള വ്യവസായികളും നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹികമേഖലകളിലെ വികസനത്തിനും സമഗ്രമായ പശ്ചാത്തല സൗകര്യവികസനം അനിവാര്യമാണ്.

80 ശതമാനം പൂര്‍ത്തീകരിക്കപ്പെട്ട വിഴിഞ്ഞം തുറമുഖ പദ്ധതി പോലുള്ള പശ്ചാത്തല സൗകര്യവികസന പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് പറയുന്നത് സംസ്ഥാന താത്പര്യത്തിന് എതിരാണ്. വര്‍ഷങ്ങളോളം നീണ്ട പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് 2015ല്‍ അന്നത്തെ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിക്കായി കരാര്‍ ഒപ്പുവെച്ചത്.

അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത തുറമുഖം ഒരു അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദേശ്യ തുറമുഖമായി വികസിപ്പിക്കുന്നതിനുള്ള സാധ്യതയാണ് തുറന്നുതരുന്നത്. കേരളത്തിന്, കേരളീയ ജനസമൂഹത്തിന് വികസന സാധ്യതകളുടെ വാതായനം തുറക്കുന്ന മെഗാ പദ്ധതിയുടെ പൂര്‍ത്തീകരണ വേളയില്‍ പദ്ധതിക്കെതിരെ പ്രതിഷേധവും അക്രമ സമരവും ഉണ്ടാകുന്നത് യുക്തിക്ക് നിരക്കാത്തതും അപലപനീയവുമാണെന്ന് ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാതിരിക്കാന്‍ എല്ലാവരും സഹകരിക്കണം. തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണം. പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം. അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്വമാണ്. മുക്കാല്‍ ഭാഗത്തിലധികം പൂര്‍ത്തിയായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമായി തീരുകയും വേണം. ഈ പദ്ധതി വേഗം തന്നെ പൂര്‍ത്തീകരിക്കാന്‍ ജനപിന്തുണയുണ്ടാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സച്ചിദാനന്ദന് പുറമെ എന്‍.എസ് മാധവന്‍, എം മുകുന്ദന്‍, കെ.ഇ.എന്‍, സേതു, വൈശാഖന്‍ പ്രഫ. എം.കെ സാനു തുടങ്ങിയ എഴുത്തുകാരും അശ്വതി തിരുനാള്‍ ലക്ഷ്മി ഭായി തമ്പുരാട്ടി, കെ.എം ചന്ദ്രശേഖര്‍, ടി.കെ നായര്‍, ക്രിസ് ഗോപാലകൃഷ്ണന്‍, പോള്‍ ആന്റ്ണി, ജിജി തോംസണ്‍, ടി.പി ശ്രീനിവാസന്‍, ജി. വിജയരാഘവന്‍, ശശികുമാര്‍, ജി. ശങ്കര്‍,വി.എന്‍ മുരളി, അശോകന്‍ ചെരുവില്‍, കമല്‍, രഞ്ജിത്ത്, ഷാജി എന്‍ കരുണ്‍, ജി.പി രാമചന്ദ്രന്‍, എന്‍. മാധവന്‍ കുട്ടി, വി.കെ ജോസഫ് തുടങ്ങിയവരാണ് പ്രസ്തവനയില്‍ ഒപ്പുവെച്ചത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ