അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ എഡിജിപി എംആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
ഏതെങ്കിലുമൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന് തടസമാകുന്ന രീതിയിലുള്ള ഒരു അന്വേഷണം എഡിജിപി അജിത് കുമാറിനെതിരേ നടക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം ചേർന്ന ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി നിലപാട് സ്വീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റി.